തരിയോട്: സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തില്‍ ഇഎസ്എ പ്രതിഷേധദിനം ആചരിച്ചു.
ഫൊറോന വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ പ്രതിഷേധ ജ്വാല തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ഇഎസ്എ വനാതിര്‍ത്തിയില്‍ നിലനിര്‍ത്തുക. ജനവാസമേഖലകളും കൃഷിസ്ഥലങ്ങളും ഇഎസ്എയില്‍നിന്ന് ഒഴിവാക്കുക. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നീ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഇടവകാംഗങ്ങള്‍ സമര്‍പ്പിച്ചു. തരിയോട്, അച്ചൂരാനം അടക്കമുള്ള 13 വില്ലേജുകളെയും ഇഎസ്എ പരിധിയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അസിസ്റ്റന്റ് വികാരി ഫാ. ക്ലിന്റോ പുലികുന്നേല്‍, എച്ച്എം മധു തറപ്പേല്‍, കൈക്കാരന്മാരായ ജയിംസ് ചെറുമലയില്‍, ജോയ് ഇലവുംതടത്തില്‍, സണ്ണി ചെറുമലയില്‍, സണ്ണി കാരനിരപ്പില്‍, കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.